Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കറിവേപ്പിലയുടെ പ്രാധാന്യം കറിവേപ്പിലയുടെ പ്രാധാന്യം

$
0
0
ആരോഗ്യ പരിപാലനത്തിൽ കറിവേപ്പിലയ്ക്കുളള പ്രാധാന്യം പണ്ടുമുതൽക്കേ പ്രസിദ്ധമാണ്. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പല സാധാരണ അസുഖങ്ങൾക്കും പ്രതിവിധിയായി കറിവേപ്പില ഉപയോഗിച്ചിരുന്നു. ദഹനസംബന്ധമായ അസുഖങ്ങൾക്കും ശരീരത്തിലെ കൊളസ്ട്രോൾ സന്തുലനത്തിനും വാതം, ദുർമേദസ്, കഫം, ജ്വരം തുടങ്ങിയ രോഗാവസ്ഥയെ ശമിപ്പിക്കാനും കറിവേപ്പിലയ്ക്ക് കഴിയും. ജീവകം എ ധാരാളമായി അടങ്ങിയിട്ടുളള കറിവേപ്പില രക്തത്തിലെ ലോഡെൻസിറ്റി കൊളസ്ട്രോളിനെ കുറയ്ക്കും. വീട്ടുചികിത്സയിലും ആയുർവേദ മരുന്നുകളിലും മാത്രമല്ല, ക്യാൻസർ ചികിത്സയിൽ വരെ കറിവേപ്പിലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

വിശ്വഭാരതി സർവ്വകലാശാലയിലും വാഷിംഗ്ടൺ ഡിസിയിലെ ജോർജ് ടൗൺ സർവ്വകലാശാല മെഡിക്കൽ സെന്ററിലും നടത്തിയ പരീക്ഷണങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനെ ഫലപ്രദമായി സുഖപ്പെടുത്താൻ കഴിയുന്ന മഹനൈൻ എന്ന ആൽക്കലോയ്ഡ് കറിവേപ്പിലയിൽ നിന്ന് വേർതിരിച്ചെടുത്തു കഴിഞ്ഞു. മഹനൈന്റെ അളവ് വർദ്ധിപ്പിച്ച് രക്താർബുദ ചികിത്സയും ഫലപ്രദമായി നടത്താമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

നാൾക്കു നാൾ പ്രാധാന്യം ഏറിവരുന്ന കറിവേപ്പില നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കറിവേപ്പില നടാനായി തിരഞ്ഞെടുക്കണം. ഒന്നരയടി നീളവും വീതിയും താഴ്ചയുമുളള കുഴികളിൽ 10 കി.ഗ്രാം ചാണകപ്പൊടിയും മേൽമണ്ണും ചേർത്ത് തൈകൾ നടാം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ ചെടികൾ തമ്മിൽ അഞ്ചടി അകലമെങ്കിലും വേണം.

മെയ്-ജൂൺ ആണ് കറിവേപ്പില നടാൻ ഏറ്റവും അനുയോജ്യം. വേരിൽ നിന്ന് പൊട്ടിമുളക്കുന്ന തൈകളാണ് വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകളേക്കാൾ ഉത്തമം. വേനൽക്കാലത്ത് നനച്ചാൽ കറിവേപ്പില നന്നായി വളരും. ഉയരം നാലടിയിലും കൂടാത്ത രീതിയിൽ നിയന്ത്രിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ആറുമാസത്തിലൊരിക്കൽ 5 കി.ഗ്രാം ചാണകപ്പൊടിയും 250ഗ്രാം എല്ലുപൊടിയും 50 ഗ്രാം വീതം യൂറിയയും പൊട്ടാഷും ചേർത്ത് മണ്ണണയ്ക്കണം.

മൃദുശരീരമുളള ഇലതീനിപ്പുഴുക്കളുടെ ആക്രമണം കറിവേപ്പിലയിൽ കാണാറുണ്ട്. ഇത്തരം പുഴുക്കളെ നിയന്ത്രിക്കാൻ ഒരു ലിറ്റർ ഗോമൂത്രം 10 ലിറ്റർ വെളളത്തിൽ നേർപ്പിച്ചതിൽ 30 ഗ്രാം കാന്താരിമുളക് അരച്ചുചേർത്ത ലായനി തളിക്കണം. മണ്ഡരിയുടെ ആക്രമണം മൂലമുണ്ടാകുന്ന ഇലമുരടിപ്പ് നിയന്ത്രിക്കാൻ 10 ദിവസം ഇടവിട്ട് കഞ്ഞിവെളളം നേർപ്പിച്ച് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ തളിക്കണം.
അപായരഹിതവും ചെലവുകുറഞ്ഞതുമായ ഇത്തരം ജൈവകീടനാശിനികളിലൂടെ സംരക്ഷിച്ച് കറിവേപ്പിലയുടെ ഔഷധ സാധ്യത പ്രയോജനപ്പെടുത്തണം.

Content highlights : Curry leaves, Organic farming, Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>