Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കന്നുകാലികള്‍ മണ്ണും ചാണകവും ഭക്ഷണമാക്കുന്നത് എന്തുകൊണ്ട്? കന്നുകാലികള്‍ മണ്ണും ചാണകവും ഭക്ഷണമാക്കുന്നത് എന്തുകൊണ്ട്?

$
0
0
മൃഗങ്ങൾക്ക് ശാരീരികവും മാനസികവുമായിട്ടുണ്ടാകുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങൾ. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റർ മൂത്രവും വിസർജ്ജിക്കുന്നു. കന്നുകാലികളുടെ ശ്ലേഷ്മസ്തരം നോക്കിയാൽ പല രോഗങ്ങളും മനസിലാക്കാം. ആരോഗ്യാവസ്ഥയിൽ ഇവ എപ്പോഴും നനവുള്ളതും നല്ല തിളക്കമുള്ളതും കുങ്കുമനിറമുള്ളതുമായിരിക്കും.

മഞ്ഞപ്പിത്തമുള്ളപ്പോൾ ശ്ളേഷ്മസ്തരം മഞ്ഞയാകുന്നു. പ്രാണവായു വേണ്ട തോതിൽ രക്തത്തിൽ കലരുന്നില്ലെങ്കിൽ ഇത് നീലനിറമാകുന്നു.കൊഴുത്തതും വെള്ളനിറത്തിലുള്ളതുമായ ദ്രാവകം നാസാരന്ധ്രങ്ങളിലൂടെ വരുമ്പോൾ ശ്വാസകോശനാളികൾക്കോ ശ്വാസകോശങ്ങൾക്കോ പഴുപ്പ് തട്ടിയിട്ടുണ്ടെന്ന് കരുതാം.

കുളമ്പു രോഗമുള്ളപ്പോൾ വായിൽ നിന്നും ഉമിനീരൊലിക്കും. പേവിഷബാധയുള്ളപ്പോളും ഉമിനീരൊലിക്കും.ക്ഷീരോത്പാദനത്തിന് വേണ്ടി വളർത്തുന്ന മൃഗങ്ങൾ കൊഴുത്തതോ ശോഷിച്ചവയോ ആകരുത്. നല്ല പരിചരണം നടത്തിയിട്ടും ശരീരം മെലിഞ്ഞാൽ അവയ്ക്ക് രോഗമുണ്ടെന്ന് അനുമാനിക്കാം. അയവിറക്കാതിരിക്കുന്നതും കന്നുകാലികളെ സംബന്ധിച്ചിടത്തോളം രോഗലക്ഷണമാണ്.

പ്രമേഹം, വൃക്കകളുടെ തകരാറ്, പനി, വയറിളക്കം, അമിതമായ രക്തസ്രാവം, ആമാശയവീക്കം എന്നീ അവസ്ഥയിൽ മൃഗങ്ങൾ അമിതമായ ദാഹം പ്രകടിപ്പിക്കുന്നു.കറവപ്പശുവിന് ദിവസേന നൽകുന്ന തീറ്റ ബാക്കി വെക്കുന്നതായി കണ്ടാൽ രോഗത്തിന്റെ മുന്നോടിയായി കണക്കാക്കണം.

അമിതമായ അളവിൽ തീറ്റ തിന്നുന്നത് വിരശല്യം മൂലമോ പശുവിന്റെ പ്രത്യേക ശീലം കാരണമോ ആയിരിക്കും.ചില കന്നുകാലികൾ മരം, എല്ല്, കടലാസ്, മണ്ണ്, ചാണകം മുതലായ വസ്തുക്കൾ തിന്നുന്നു. ഫോസ്ഫറസ് , കൊബാൾട്ട്, കറിയുപ്പ് എന്നീ ധാതുക്കളുടെ അപര്യാപ്തത മൂലമാണിത്.

പശുക്കളുടെ ചാണകം വളരെ അയഞ്ഞ രീതിയിൽ പുറത്തേക്ക് പോകുന്നത് രോഗലക്ഷണമാണ്. ചാണകത്തിൽ രക്തവും കഫവുമുണ്ടെങ്കിൽ അതിസാരത്തിന്റെ ലക്ഷണമാണ്.

പശുവിന്റെ മൂത്രം നല്ല പോലെ തെളിഞ്ഞതാണ്. മൂത്രാശയത്തിൽ നിന്നോ വൃക്കകളിൽ നിന്നോ രക്തസ്രാവമുണ്ടായാൽ മൂത്രത്തിന് ചുവന്ന നിറമായിരിക്കും.

ആരോഗ്യമുള്ളപ്പോൾ ശ്വസനം അനായാസവും ശബ്ദരഹിതവും ആയിരിക്കും. വേദന അനുഭവപ്പെടുന്ന സമയങ്ങളിൽ ഓരോ ശ്വസനത്തിലും മൃഗം മുരളുകയും ഞെരങ്ങുകയും ചെയ്യുന്നു.

Content highlights: Agriculture, Cow, Animal husbandry,symptoms in cattles



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>