Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

എരിവും നിറവുമുള്ള മുളക് വീട്ടില്‍ കൃഷി ചെയ്യാംഎരിവും നിറവുമുള്ള മുളക് വീട്ടില്‍ കൃഷി ചെയ്യാം

$
0
0
കാപ്സിക്കം എന്ന ജനുസിൽപ്പെടുന്ന വറ്റൽ മുളകിന്റെ ജന്മസ്ഥലം തെക്കേ അമേരിക്കയിലാണ്. പച്ചക്കറിയായും സുഗന്ധ വ്യഞ്ജനമായും ഭക്ഷ്യ പദാർഥങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന കറിക്കൂട്ടായും നിറം നൽകുന്ന പദാർഥമായും ഔഷധ നിർമാണത്തിനും ഉപയോഗിക്കുന്ന മുളകിന് ഏറെ ഗുണഗണങ്ങളുണ്ട്. കായ്കളുടെ നിറം , എരിവിന്റെ തീവ്രത എന്നീ രണ്ട് ഘടകങ്ങളാണ് വിപണിയിൽ മുളകിന്റെ മൂല്യം നിർണയിക്കുന്നത്. മുളകിന് ചുവപ്പ് നിറം നൽകുന്നത് ക്യാപ്സാന്തിൻ എന്ന ഘടകവും എരിവ് നൽകുന്നത് ക്യാപ്സെസിൻ എന്ന രാസവസ്തുവുമാണ്.

ഹോട്ട് പെപ്പർ എന്നറിയപ്പെടുന്ന ക്യാപ്സിക്കം ആനം വിഭാഗത്തിലെ ഇനങ്ങൾ പച്ചക്കറിയായും ഉണക്കമുളകായും മുളകുപൊടിയ്ക്കായും സാധാരണയായി ഉപയോഗിക്കുന്നു.ക്യാപ്സിക്കം ചൈനൻസിസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മാലി മുളക് കേരളത്തിൽ അടുത്ത കാലത്തായി പ്രചാരം ലഭിച്ച ദീർഘകാല ഇനമാണ്.

കൃഷിരീതി

1.തൈകൾ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്.
2. ചട്ടികളിലോ തടങ്ങളിലോ പ്രോട്രേകളിലോ ചകിരിച്ചോറും കമ്പോസ്റ്റും തുല്യ അളവിൽ കൂട്ടിച്ചേർത്ത മിശ്രിതം നിറച്ചാണ് വിത്ത് പാകേണ്ടത്.
3. വിത്ത് പാകി ഒരു മാസം വളർച്ചയെത്തിയ തൈകൾ പറിച്ചു നടാം

നിലമൊരുക്കലും നടീലും

1. മണ്ണ് നന്നായി കിളച്ചിളക്കി ജൈവവളം ചേർത്ത് നിലമൊരുക്കുക
2. ആഴം കുറഞ്ഞ ചാലുകളോ കുഴികളോ എടുത്ത് മുളക് നടണം
3. അധികം ചെടികൾ നടുകയാണെങ്കിൽ , ചെടികൾ തമ്മിൽ നിശ്ചിത അകലം നൽകണം
4. അധികം പടർന്ന് വളരാത്ത മുളകിനങ്ങളുടെ തൈകൾ പറിച്ചു നടുമ്പോൾ 45 സെ.മീ x 45 സെ.മീ ഇടയകലവും പടർന്നു വളരുന്ന കാന്താരി പോലുള്ള ഇനങ്ങൾ കൃഷി ചെയ്യുന്നതിന് 75 സെ.മീ x 75 സെ.മീ ഇടയകലവും നൽകിയാൽ മാത്രമേ പരമാവധി വിളവ് ലഭിക്കുകയുള്ളു

വളപ്രയോഗം

1. പൂർണമായും ജൈവവളപ്രയോഗത്തിലൂടെ മുളക് കൃഷി ചെയ്യണം
2.കാലി വളം, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, പുളിപ്പിച്ച പിണ്ണാക്ക് സ്ലറി, എല്ലുപൊടി , കോഴിവളം, ചാരം എന്നിവയാണ് പ്രധാനമായി ഉപയോഗിക്കാവുന്ന ജൈവവളങ്ങൾ.
3. ജീവാണുവളമായ അസോസ്പെറില്ലം, അസറ്റോബാക്റ്റർ, മൈക്കോറൈസ എന്നിവയുടെ പ്രയോഗം ചെടികളുടെ വളർച്ചയിലും വിളവിലും കാര്യമായ വർദ്ധനവ് നൽകുന്നു.
4. ആഴ്ചയിൽ ഒരിക്കൽ നേർപ്പിച്ച സ്ലറി (25 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ഗോമൂത്രം /വെർമി വാഷ് ( 8 ഇരട്ടി നേർപ്പിച്ചത്) തളിച്ചു കൊടുക്കുന്നത് നല്ലതാണ്.

തൈകളുടെ പരിചരണം

1. ടെറസ് കൃഷിയിൽ പ്രത്യേകിച്ച് വേനൽക്കാലത്ത് രാവിലെയും വൈകീട്ടും നന നിർബന്ധമാക്കണം.
2.ചെടികൾക്ക് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടുകൊടുക്കുന്നത് വിളവ് വർധിപ്പിക്കാൻ സഹായിക്കും
3. 3 വർഷത്തോളം വരെ ഗ്രോബാഗ് ഉപയോഗിക്കാൻ സാധിക്കും
4.ഓരോ വിള കഴിയുമ്പോഴും പോട്ടിങ്ങ് മിശ്രിതം ജൈവവളം ചേർത്ത് സൂര്യപ്രകാശം കൊള്ളിച്ചതിനുശേഷം അടുത്ത വിള നടുന്നതിന് ഉപയോഗിക്കാം
5.ആവശ്യമെങ്കിൽ ചെടികൾക്ക് താങ്ങ് കൊടുക്കുകയും ചെടി നട്ട് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കളകൾ നീക്കം ചെയ്ത് വളപ്രയോഗം നടത്തി മണ്ണ് കയറ്റി വയ്ക്കുകയും പുതയിടുകയും ചെയ്യേണ്ടതാണ്

Content highlights: Terrace farming, Agriculture, Chilli, Capsaicin,Capsanthin

കടപ്പാട്: കല്പധേനു (കേരള കാർഷിക സർവകലാശാല)



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>