തട്ടുകടയിൽ ചരടിൽക്കോർത്ത് മനോഹരമായി തൂക്കിയിട്ടിരിക്കുന്ന ഇളം പച്ചമുളക് മാവിൽ മുങ്ങി പൊരിഞ്ഞുവന്നാൽ നമ്മുടെ രസനകളെ ഉദ്ദീപിപ്പിക്കും. ഒന്നുമിനക്കെട്ടാൽ തീരെ കീടനാശിനിയും രാസവളവും ചേർക്കാതെ തന്നെ അത്തരം മുളകും ബജിയും നമ്മുടെ കൺമുന്നിൽത്തന്നെ ഉണ്ടാക്കാം. അതെ, തട്ടുകടകളിലെ ഇഷ്ടയിനമായ മുളകുബജിയിലെ മുളക് നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ വളർത്താം. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം ബജി മുളക് നന്നായി വളരും. അത്യാവശ്യം വെയിൽകിട്ടുന്ന സഥലത്ത് പോട്ടിങ് മിശ്രിതം നിറച്ചാണ് ഇതിന്റെ തൈകൾ നട്ടുപിടിപ്പിക്കേണ്ടത്.
കൃഷിരീതി
മേയ്- ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ്ബജി മുളക് കൃഷി ചെയ്യാൻ ഏറ്റവും ഉത്തമം. ആദ്യമായി നല്ലപൊടി മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്ക് പൊടിയും അല്പം ഡോളമെറ്റും ചേർത്ത മിശ്രിതം തയ്യാറാക്കുക. അത് ഉറുമ്പു വരാത്ത രീതിയിൽ ചെറിയ ട്രേയിൽ പരത്തി വിത്തുപാകാം. വിത്ത് പാകുന്നതിനു മുൻപ് അര മണിക്കൂർ സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയിൽ ലഭ്യമാണ്. വിത്തിൽ മുക്കി വെക്കാൻ മാത്രമല്ല, തൈകൾ പറിച്ചു നടുമ്പോൾ വേരുകൾ സ്യൂഡോമോണോസ് ലായനിയിൽ മുക്കി നടുന്നതും നല്ലതാണ്.
വിത്തുകൾ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്ന് ആഴ്ച പാകമാകുമ്പോൾ പറിച്ചു നടാം. ടെറസ്സിലാകുമ്പോൾഗ്രോ ബാഗ് ആണ് കൃഷിക്ക്നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ടം, ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ച് ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാൻ പ്രയാസമാണെങ്കിൽ ചകിരിച്ചോർ ഉപയോഗിക്കാം. നടീൽ മിശ്രിതത്തിൽ കുറച്ചു വേപ്പിൻ പിണ്ണാക്ക് ചേർക്കണം.
ഓരോ ബാഗിനും മാസത്തിലൊരിക്കൽ 50 ഗ്രാം പൊട്ടാഷ് നൽകുന്നത് നല്ലതാണ്. ഗോമൂത്രം ഒരു ലിറ്ററിന് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ചതും, കടലപ്പിണ്ണാക്ക് കുതിർത്തതിന്റെ തെളിയും ചാണകത്തെളിയും ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. മൂന്നു മാസത്തിനുള്ളിൽ വിളവ് എടുക്കാം. നല്ല പുഷ്ടിയുള്ള ഒരു ചെടിയിൽനിന്ന് 60 -70 മുളകുകൾ വരെ ഒരു മാസം കൊണ്ട് വിളവെടുക്കാം. സാധാരണ പച്ചക്കറി വിത്തുകൾ ലടിക്കുന്ന ഔട്ട് ലെറ്റിൽ നിന്ന് വിത്തുകൾ ലഭിക്കും.
കീടബാധ
ചൂർണപ്പൂപ്പ് എന്ന രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കുന്നത്. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളിൽ വെളിച്ചെണ്ണ സ്പ്രേ ചെയ്തും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം. ബ്യുവേറിയ എന്ന കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 5 ഗ്രാം സോപ്പും ചേർത്ത് കടയ്ക്കൽ ഒഴിക്കുന്നത് വേരു ചീയാതിരിക്കാൻ നല്ലതാണ്. ഒപ്പം ഇത് ചെടികളിലും തളിക്കണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരമാണ് ഇത് ചെയ്യേണ്ടത്. 3-5% വീര്യമുള്ള വേപ്പെണ്ണ ലായനി തളിച്ച് കൊടുത്തും കീടങ്ങളെ നിയന്ത്രിക്കാം.
Content highlights : Agriculture , Organic farming, Mulak Baji