ഐ.ടി എൻജിനീയറായി ജോലി ചെയ്തിരുന്ന അനൂപ് മാസാവസാനം തരക്കേടില്ലാത്ത ശമ്പളം വാങ്ങിയിരുന്നു. വാർഷിക വരുമാനം 6.5 ലക്ഷമായിരുന്നു. പക്ഷേ എങ്ങനെയെങ്കിലും വീക്കെന്റ് ആയാൽ അടിച്ചുപൊളിക്കാമല്ലോ എന്ന ഒരേ ഒരു ആശ്വാസത്തിലായിരുന്നു ഈ ചെറുപ്പക്കാരൻ ഐ.ടി മേഖലയിൽ ജോലി തുടർന്നത്. കക്ഷി ഇപ്പോൾ നല്ല കൃഷിക്കാരനാണ്. കിട്ടിയത് മനസമാധാനവും ഒപ്പം വർഷാവസാനം 20 ലക്ഷം വിറ്റുവരവും.സോഫ്റ്റ്വെയർ എൻജിനീയർ ജോലി രാജി വെക്കാൻ രണ്ടു വട്ടം ചിന്തിക്കേണ്ടി വന്നില്ല അനൂപിന്.
അനൂപ് പാട്ടീൽ:
Photo:betterindia.com
മഹാരാഷ്ട്രയിലെ സാങ്ഗ്ളി സ്വദേശിയാണ് അനൂപ്. മടുപ്പിക്കുന്ന ജോലിയിൽ നിന്ന് കൃഷിയിലേക്കിറങ്ങുന്നതിന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ഈ ചെറുപ്പക്കാരൻ ഗുജറാത്തിലെയും കർണാടകയിലെയും മഹാരാഷ്ട്രയിലെയും കർഷകരെ ചെന്നു കണ്ടു. എങ്ങനെ കൃഷി ചെയ്യണമെന്ന് ചോദിച്ച് മനസിലാക്കി.
അനൂപ് ഇന്ന് 12 ഏക്കർ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുമായി നല്ലൊരു കാർഷിക ജീവിതം നയിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ളതും പച്ചനിറമുള്ളതുമായ കാപ്സിക്കം, സ്വീറ്റ് കോൺ, കരിമ്പ്, ചെണ്ടുമല്ലി എന്നിവ ഈ ചെറുപ്പക്കാരന്റെ തോട്ടത്തിൽ വളരുന്നു.
എൻജിനീയറായിരുന്നപ്പോൾ മാസാവസാനം എനിക്ക് കിട്ടിക്കൊണ്ടിരുന്നത് 6.5 ലക്ഷമായിരുന്നു. ഇപ്പോൾ ഇരട്ടി സമ്പാദ്യവും സംതൃപ്തിയും മനസമാധാനവും ലഭിക്കുന്നുണ്ടെന്നതാണ് വ്യത്യാസം. അനൂപ് പറയുന്നു.
പോളിഹൗസ് കൃഷിയാണ് ഇദ്ദേഹം ചെയ്യുന്നത്. മാർക്കറ്റിങ്ങിലുള്ള വൈദഗ്ദ്ധ്യം മൂലം ആദ്യത്തെ വർഷം തന്നെ കൃഷിയിലൂടെ ലാഭം കൊയ്യാൻ കഴിഞ്ഞു. ക്രിസാന്തമം വളർത്താൻ ശ്രമം തുടങ്ങിയെങ്കിലും മാർക്കറ്റിൽ വില കുറഞ്ഞപ്പോൾ വലിയ നഷ്ടം വന്നു. അതോടെ പരീക്ഷണം നിർത്തി. പിന്നീട് നാല് ഏക്കറിൽ ചെണ്ടുമല്ലി വളർത്തി. കിലോയ്ക്ക്് 50 രൂപ മുതൽ 60 രൂപ വരെ കിട്ടി.
അനൂപ് തന്റെ കൃഷിസ്ഥലത്ത് :Photo: Betterindia.com
കഴിഞ്ഞ വർഷത്തെ വിറ്റുവരവ് ഏകദേശം 20-25 ലക്ഷമായിരുന്നു. അതിലും കൂടുതൽ ലാഭം ഈ വർഷം പ്രതീക്ഷിക്കുന്നുവെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.
Contact:mail2patilanup@gmail.com
Content highlights: Agriculture, Organic farming, Polyhouse farming, Marigold