മുരിങ്ങയുടെ ഔഷധഗുണങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. തൊണ്ടവേദനയ്ക്കും മോണരോഗത്തിനും ആശ്വാസം കിട്ടാൻ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയിലക്കഷായത്തിനും നല്ല ഔഷധഗുണമാണ്. മുരിങ്ങയില നീര് മുഖത്തുണ്ടാകുന്ന പാടുകൾ മാറാനും ഉപയോഗിച്ചു വരുന്നുണ്ട്. മുരിങ്ങ കായ്ക്കുന്നില്ലെന്ന് പരാതിയുണ്ടെങ്കിൽ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.
1. മുരിങ്ങയുടെ നല്ലയിനം തൈകൾ വാങ്ങുക
2. ആറുമാസം മുതൽ ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്ന മുരിങ്ങയുണ്ട്
3. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികൾവേണം
4.ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണുമായി ചേർക്കുക
5. വേര് പിടിച്ചു കിട്ടുന്നത് വരെ വെള്ളം ഒഴിച്ചാൽ മതി
6. നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് നടണം. അല്ലെങ്കിൽ കായ്കൾ ഉണ്ടാകാൻ സാധ്യത കുറവാണ്
7.മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം
8. മുരിങ്ങ വിത്ത് ഗ്രോബാഗിൽ നടണം. 15 സെന്റീമീറ്റർ നീളമെത്തുമ്പോൾ പറിച്ചു നടാം
9. കമ്പുകൾ നടുമ്പോൾ 15 സെ.മീ നീളമുള്ള കമ്പുകൾ വേണം
10. നാലഞ്ചടി ഉയരം വെക്കുമ്പോൾ കൂമ്പ് നുള്ളിക്കൊടുക്കണം. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും ഒരുപാട് ഉയരത്തിൽ പോകാതെ കായ്കൾ ലഭിക്കാനും നല്ലതാണ്.
11. കായ്കൾ പറിച്ച ശേഷം കൊമ്പുകോതൽ നടത്തണം. അതിന് ശേഷം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ചേർത്ത് കൊടുക്കണം
12. മണ്ണിൽ പോഷകാംശങ്ങൾ കുറയരുത്
13. വെള്ളം ധാരാളം മുരിങ്ങച്ചുവട്ടിൽ ഒഴിക്കരുത്
14. 100 ഗ്രാം കടുക് മിക്സിയിൽ പൊടിച്ച് അത്ര തന്നെ ചാരവും ഒരു ലിറ്റർ ഇളം ചൂടുള്ള കഞ്ഞിവെള്ളത്തിൽ ചേർത്ത് തണ്ടിൽ നിന്ന് അകലെയായി ഒഴിച്ചുകൊടുത്താൽ മുരിങ്ങ ധാരാളം കായ്ക്കും.
Content highlights: Moringa oleifera, Agriculture, Organic farming