കീടനാശിനി പ്രയോഗിച്ച പച്ചക്കറികളെപ്പറ്റിയും അവ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും നിരന്തരം സംവാദങ്ങൾ നടക്കാറുണ്ട്. എന്നാൽ അതിന് എന്താണ് പ്രായോഗികമായ ബദൽ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഇപ്പോഴും മാരക കീടനാശിനികൾ കൃഷിയിടങ്ങളിൽ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. അതേസമയം കീടനാശിനി മുക്തമായ ഭക്ഷണമെന്ന ആശയത്തിൽ പ്രത്യാശ പകരുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്.
സ്പെയിനിലെ അൽമേരിയിൽ ഉള്ള ഒരുപറ്റം കർഷകർ തങ്ങളുടെ കൃഷിയിടത്തിൽ കീടനാശിനി ഒരിക്കൽ പോലും പ്രയോഗിക്കാറില്ല. പിന്നെ എങ്ങനെയാണ് കീടബാധകളിൽ നിന്ന് വിളകളെ സംരക്ഷിക്കുന്നതെന്നാകും നിങ്ങൾ ആലോചിക്കുക. സാധാരണ പോലെ തുറസായ സ്ഥലത്തല്ല ഇവിടെ കർഷകർ വിളകൾ ഉത്പദിപ്പിക്കുന്നത്, പകരം ഗ്രീൻ ഹൗസ് രീതിയിലാണ്. 30,000 ഹെക്ടർ സ്ഥലത്ത് വിശാലമായി വ്യാപിച്ച് കിടക്കുന്ന ഈ കൃഷിയിടം ബഹിരാകാശത്ത് നിന്ന് നോക്കിയാൽ പോലും വ്യക്തമായി കാണാൻ സാധിക്കും. പ്ലാസ്റ്റിക്കിന്റെ സമുദ്രം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന ഗ്രീൻഹൗസ് കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്.
ഇനി കാര്യത്തിലേക്ക് കടക്കാം. കർഷകർ ഇവിടെ കീടനാശിനിക്ക് പകരം കീടങ്ങളെ തിന്ന് നശിപ്പിക്കുന്ന മിത്രകീടങ്ങളെയാണ് വിളകളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഈ പ്ലാസ്റ്റിക് സമുദ്രത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തക്കാളി, വെള്ളരി, മുളക് തുടങ്ങിയ പച്ചക്കറികൾക്ക് യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിൽ ആവശ്യക്കാർ ഏറെയാണ്.
കഴിഞ്ഞ വർഷം മാത്രം ഇവിടെ നിന്ന് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്ത പച്ചക്കറികൾ ഏകദേശം 25 ലക്ഷം ടൺ വരുമെന്നാണ് കണക്ക്. സ്പെയിനിൽ നിന്നുള്ള പച്ചക്കറി കയറ്റുമതിയുടെ പകുതിയോളം വരും ഇതെന്നറിയുമ്പോഴാണ് നവീന കൃഷിരീതിയുടെ പ്രാധാന്യം വ്യക്തമാകുന്നത്. മിത്രകീടങ്ങൾ, ഷഡ്പദങ്ങൾ എന്നിവയാണ് വിളകളുടെ കാവൽക്കാർ.
അന്റോണിയോ സമോറ എന്ന കർഷകനാണ് ആദ്യം കീടനാശിനിയെ പൂർണമായും ഒഴിവാക്കിയ കൃഷിരീതി പരീക്ഷിച്ചത്. അൽമേരിയിൽ അഞ്ച് ഏക്കർ വരുന്ന ഗ്രീൻ ഹൗസ് കൃഷിയിടം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. മുളകാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃഷി. ഇന്ന് രാവും പകലും തന്റെ മിത്രങ്ങൾ കൃഷിയിടത്തിൽ അക്ഷീണം പ്രയത്നിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. സമോറയുടെ വിജയഗാഥ അറിഞ്ഞതോടെ മറ്റ് കർഷകരും പിന്നാലെയെത്തി. അൽമേരിയയിലെ 60 ശതമാനം തക്കാളി കർഷകരും സമോറയുടെ കൃഷിരീതിയിലേക്ക് മാറി. പിന്നാലെ മറ്റ് കർഷകരും. 2007 ന് ശേഷം കീടനാശിനിയുടെ ഉപയോഗം സ്പെയിനിൽ 40 ശതമാനത്തോളം കുറവ് വരാൻ ഇത് കാരണമായി.
എങ്കിലും പൂർണമായും ജൈവരീതിയിലേക്ക് ചില കർഷകർ മാറിയിട്ടില്ല. അവർ ഇപ്പോഴും പണ്ട് മുതൽ ഉപയോഗിക്കുന്ന കീടനാശിനികൾ അവ എന്തിനെന്ന് പോലും അറിയാതെ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Content Highlights:30,000 hectares of greenhouses so-called "Sea of Plastic" in southeastern Spains Almeria province Replaced Pesticides withTrillions Of Insects.