തൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമ പഞ്ചായത്തിലെ മണലിത്തറയിൽ മരപ്പട്ടികൾ- (പാം സിവറ്റ്) വ്യാപകമായി ചത്തൊടുങ്ങിയ വാർത്ത ഇക്കഴിഞ്ഞ ആഴ്ചകളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. നിപ്പയടക്കമുള്ള ജന്തുജന്യരോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളുയർന്നതിനാൽ മരപ്പട്ടികളുടെ കൂട്ടമരണം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി യാണുണ്ടാക്കിയത്. മരപ്പട്ടികൾ ചത്തൊടുങ്ങിയതായി കണ്ടെത്തിയ കെട്ടിടവും പരിസരവും വവ്വാലുകളുടെ ആവാസകേന്ദ്രമാണെന്നുള്ളതും ആശങ്കകൾ ഇരട്ടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പും, ആരോഗ്യം, വനം വകുപ്പുകളും സംയുക്തമായി സാംപിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മരപ്പട്ടികളുടെ കൂട്ടമരണത്തിന്റെ കാരണം കനൈൻ ഡിസ്റ്റംപർ എന്ന വൈറസ് രോഗമാണെന്ന് കണ്ടെത്തുകയുണ്ടായി.
നിസ്സാരക്കാരനല്ല കനൈൻ ഡിസ്റ്റംപർ വൈറസുകൾ
നിപ്പയടക്കമുള്ള ആർ.എൻ.എ. വൈറസുകൾ ഉൾപ്പെടുന്ന പാരമിക്സോ വൈറസ് കുടുംബത്തിലെ ഒരംഗം തന്നെയാണ് കനൈൻ ഡിസ്റ്റംപർ രോഗത്തിന് കാരണമായ മോർബിലി വൈറസുകൾ. എങ്കിലും ഇത് മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല എന്നത് ഏറെ ആശ്വാസകരമാണ്. എന്നാൽ, നായ, കുറുനരി, കുറുക്കൻ തുടങ്ങിയൽ ശ്വാനവർഗ്ഗത്തിലെ മിക്ക ജീവികളെയും മാർജ്ജാര വർഗ്ഗത്തിൽപ്പെട്ട സിംഹമടക്കമുള്ള വലിയ ജീവികളെയും, വന്യജീവികളിൽപ്പെട്ട മറ്റനേകം സസ്തനികളേയും ഈ സാംക്രമിക വൈറസ് രോഗം അതീവ ഗുരുതരമായി ബാധിക്കും.
വായുവിലൂടെ ദ്രുതഗതിയിൽ പടർന്നുപിടിക്കാൻ വൈറസിനുള്ള ശേഷിയും, രോഗബാധയേറ്റാ മരണനിരക്ക് ഏറെ ഉയർന്നതായതും, ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമല്ലാത്തതും രോഗനിവാരണം പ്രയാസകരമാക്കും. 1994-ആഫ്രിക്കയിലെ സെരൻഗിറ്റി ദേശീയ പാർക്കിൽ ആയിരത്തിൽപ്പരം ആഫ്രിക്കൻ സിംഹങ്ങളെയാണ് ഈ വൈറസുകൾ കൊന്നൊടുക്കിയത്. കഴിഞ്ഞ വർഷം ഗുജറാത്തിലെ ഗിർ വനത്തിൽ 25-ലധികം ഏഷ്യൻ സിംഹങ്ങളുടെ അകാലമരണത്തിന് കാരണമായതും ഡിസ്റ്റംപർ വൈറസുകൾ തന്നെയായിരുന്നു.
ഗുജറാത്തിലും ആഫ്രിക്കയിലും മാത്രമല്ല
കേരളത്തിൽ കനൈൻ ഡിസ്റ്റംപർ രോഗം അത്ര വ്യാപകമല്ലായിരുന്നെങ്കിലും ഈയടുത്ത കാലത്തായി വളർത്തുനായ്ക്കളിൽ രോഗബാധ കൂടിവരുന്നതായി മൃഗസംരക്ഷണ വകുപ്പിന്റെ വാർഷിക കണക്കുകൾ സൂചിപ്പിക്കുന്നു. രോഗബാധയേറ്റ നായ്ക്കളിൽനിന്ന് മറ്റു നായ്ക്കളിലേക്കും, രോഗവാഹകരായ കുറുക്കൻ, കീരി, മരപ്പട്ടി എന്നിവയിൽ നിന്നെല്ലാം വളർത്തു നായ്ക്കളിലേക്കും രോഗം പകരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.
കൊല്ലം നഗരത്തിൽ കഴിഞ്ഞ വർഷം തെരുവുനായ്ക്കളുടെ കൂട്ടമരണത്തിനിടയാക്കിയത് കനൈൻ ഡിസ്റ്റംപർ ആയിരുന്നു. തെരുവുനായ്ക്കളിൽനിന്നും വളർത്തുനായ്ക്കളിലേക്കും രോഗവ്യാപനമുണ്ടായി. രോഗബാധയേറ്റാ മുതിർന്ന നായ്ക്കളിൽ 50 ശതമാനം വരെയും നായ്ക്കുട്ടികളിൽ 80 ശതമാനം വരെയും മരണസാധ്യതയുള്ള ഈ പുതിയ രോഗത്തെ പറ്റി അരുമകളെ സ്നേഹിക്കുന്നവർ തീർച്ചയായും അവബോധമുള്ളവരായിക്കണം.
കനൈൻ ഡിസ്റ്റംപർ - രോഗവ്യാപനം എങ്ങനെ
അതിവേഗത്തിൽ പടർന്നു പിടിക്കാൻ ശേഷിയുള്ള ഡിസ്റ്റംപർ വൈറസുകൾ രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടോ അല്ലാതെയോയുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ വളർത്തുനായ്ക്കളെ ബാധിക്കാം. 3-6 മാസം പ്രായമുള്ള നായ്ക്കുട്ടികളെയും, ഒരു വയസ്സിന് ചുവടെ പ്രായമുള്ള നായ്ക്കളെയും, പ്രായം ചെന്ന പ്രതിരോധ കുത്തിവെയ്പ്പെടുപ്പിക്കാത്ത പ്രതിരോധശേഷി കുറഞ്ഞവയെയും രോഗം കൂടുതലായി ബാധിക്കും.
എങ്കിലും ഏത് പ്രായത്തിലുള്ള നായ്ക്കളിലും രോഗസാധ്യതയുണ്ട്. വായുവിലൂടെയാണ് പ്രധാനമായും രോഗപ്പകർച്ചയെങ്കിലും രോഗാണു മലിനമായ തീറ്റ, ജലം, ഭക്ഷണ പാത്രങ്ങൾ, കൂടുകൾ, ആശുപത്രി സാഹചര്യങ്ങൾ എന്നിവയിലൂടെയും രോഗം പകരാം. രോഗം പരത്താനുള്ള വൈറസിന്റെ ശേഷിയും നായ്ക്കളുടെ പ്രതിരോധശേഷിയും ആരോഗ്യവുമനുസരിച്ച് തീവ്രത കുറഞ്ഞ രൂപത്തിലും, അതിതീവ്രമായ രീതിയിലും രോഗലക്ഷണങ്ങൾ പ്രകടമാവാം.
രോഗം എങ്ങനെ തിരിച്ചറിയാം
നായ്ക്കളുടെ ശരീരത്തിലെത്തുന്ന വൈറസുകൾ അവയുടെ ശരീരത്തിലെ ലസികാ (ലിംഫ്) കോശങ്ങളെയാണ് ആദ്യഘട്ടത്തിൽ ആക്രമിക്കുക. ഈ കോശങ്ങളിൽ വെച്ച് അതിവേഗം വിഘടിച്ച് പെരുകുന്ന വൈറസുകൾ ഒരാഴ്ചക്കുള്ളിൽ കണ്ണിലേക്കും ദഹനവ്യൂഹത്തിലേക്കും, ശ്വസനവ്യൂഹത്തിലേക്കും വൃക്കയിലേക്കും മൂത്രനാളിയിലേക്കും വ്യാപിക്കും. എന്തിനേറെ ക്രമേണ നാഡിവ്യൂഹത്തിലേക്കും, തലച്ചോറിലുമെല്ലാം വൈറസുകളെത്തും.
104 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ പനി, ചുവന്ന് വീങ്ങിയ കണ്ണുകൾ, കണ്ണിൽനിന്നും മൂക്കിൽനിന്നും കട്ടിയുള്ള സ്രവമൊലിക്കൽ, തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചി, ഛർദ്ദി, വയറിളക്കം, ചുമ, ശ്വസനതടസ്സം ഇവയെല്ലാമാണ് പ്രാരംഭ ലക്ഷണങ്ങൾ. വൈറസുകൾ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കുന്നതോടെ കാലിലെയും തലയിലെയും പേശികളുടെ അനിയന്ത്രിതമായ വിറയൽ, വേച്ച് പോവൽ, കൈകാലുകളുടെ ക്രമേണയുള്ള തളർച്ച, വായിൽനിന്നും ഉമിനീർ നിയന്ത്രണമില്ലാതെ ഒഴുകുക എന്നീ ലക്ഷണങ്ങളും പ്രകടമാവും.
അമിതമായി ഉമിനീരൊഴുകുന്നതു കാരണം പലപ്പോഴും ഇത് പേ വിഷബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയറിനടിവശത്തും തുടകൾക്കിടയിലും പൊള്ളലേറ്റതിന് സമാനമായ പഴുപ്പ് നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിനാൽ നായ് പൊങ്ങൻ എന്ന് പ്രാദേശികമായി കനൈൻ ഡിസ്റ്റംപറിനെ വിളിക്കാറുണ്ട്. നായ്ക്കളുടെ കാൽപ്പാദത്തിനടിവശം വീങ്ങി കട്ടിയാവുന്നതിനാൽ കഠിന കാൽപ്പാദ രോഗം (ഹാർഡ് പാഡ്) എന്ന് വിളിക്കുന്നതും കനൈൻ ഡിസ്റ്റംപറിനെ തന്നെയാണ്.
വൈറസുകൾ ലിംഫ് ഗ്രന്ഥികളെ രോഗാരംഭത്തിൽ തന്നെ ആക്രമിക്കുന്നത് മൃഗങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും കാരണമായിത്തീരും. ഇത് വിവിധ ബാക്ടീരിയ പ്രോട്ടോസോവ പാർശ്വാണുബാധകൾക്ക് വഴിയൊരുക്കും. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോൾ വൈറസിനൊപ്പം ശരീരത്തിൽ സജീവമാവുന്ന ബാക്ടീരിയ രോഗാണുക്കൾ ശ്വാസതടസ്സം മൂർച്ഛിക്കുന്നതിനും ന്യുമോണിയക്കും കുട ഭിത്തിയിലെ രക്തസ്രാവത്തിനുമെല്ലാം കാരണമാവും.
രോഗം ബാധിച്ച നായകളെ മാറ്റി പാർപ്പിക്കണം. ആരംഭഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പുവരുത്തിയാൽ ഒരു പരിധിവരെ വളർത്തുനായ്ക്കളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. ആന്റിബയോട്ടിക് മരുന്നുകൾ, പനി സംഹാരികൾ, ശ്വസനതടസ്സമൊഴിവാക്കാൻ ശ്വസനസഹായ മരുന്നുകൾ, നിർജ്ജലീകരണം തടയുന്നതിനായി, ഫ്ളൂയിഡ് തെറാപ്പി തുടങ്ങിയ വിവിധ മരുന്നുകളുപയോഗിച്ച് നീണ്ട് നിൽക്കുന്ന ചികിത്സ തന്നെ വൈറസിനെ കീഴടക്കാൻ വേണ്ടിവരും.
വൈറസിനെ അതിജീവിക്കുവാനുള്ള ശേഷി ചികിത്സയ്ക്കൊപ്പം നായ്ക്കളുടെ സ്വാഭാവിക പ്രതിരോധശേഷിയേയും ആശ്രയിച്ചിരിക്കും. അടിയന്തിര ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം ശരീരതളർച്ചയും ന്യുമോണിയയും വയറിളക്കവും മൂർച്ഛിച്ച് രണ്ടാഴ്ചക്കകം നായ്ക്കൾ മരണപ്പെടും. ചത്ത നായ്ക്കളെ ആഴത്തിൽ കുഴിച്ചു മൂടണം. കൂടുകളിൽ ഫിനോൾ, ഫോർമാലിൻ, ബ്ലീച്ചിംങ്ങ് പൗഡർ തുടങ്ങിയ അണുനാശിനികളിലേതെങ്കിലും ഉപയോഗിക്കാനും മറക്കരുത്.
രോഗം എങ്ങനെ പ്രതിരോധിക്കാം
വീട്ടിലെ ഒരംഗത്തെപ്പോലെ കരുതി നമ്മൾ വളർത്തുന്ന അരുമ നായ്ക്കളെ കനൈൻ ഡിസ്റ്റംപറിൽനിന്നും സുരക്ഷിതമാക്കാനുള്ള വഴി കൃത്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ തന്നെയാണ്. കാനിജൻ, കാനിഷോട്ട്, നൊബിവാക് തുടങ്ങിയ വിവിധ പേരുകളിൽ കനൈൻ ഡിസ്റ്റംപർ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ഭൂരിഭാഗം പ്രതിരോധ കുത്തിവെയ്പ്പുകളും ഡിസ്റ്റംപർ രോഗത്തിനൊപ്പം തന്നെ എലിപ്പനി, പാർവോ വൈറസ് തുടങ്ങി നായ്ക്കളിൽ സാധാരണയായി കാണപ്പെടുന്ന മറ്റ് സാംക്രമിക രോഗങ്ങളെ കൂടി പ്രതിരോധിക്കാൻതക്ക ശേഷി നൽകുന്ന ഘടകങ്ങൾ അടങ്ങിയ ബഹുഘടക (മൾട്ടി കംബോണന്റ്) പ്രതിരോധ കുത്തിവെയ്പ്പുകളാണ്.
പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി ലഭിച്ചിട്ടുള്ള തള്ളനായ്ക്കളിൽനിന്നും മുലപ്പാലിലൂടെ ആവശ്യമായ പ്രതിരോധ ഘടകങ്ങൾ അഥവാ ആന്റിബോഡികൾ കുഞ്ഞുങ്ങൾക്ക് ആദ്യ ആറാഴ്ച പ്രായമെത്തുന്നത് വരെ ലഭ്യമാവും. പാസിവ് ഇമ്മ്യൂണിറ്റി അഥവാ നിഷ്ക്രിയ പ്രതിരോധശേഷി എന്നാണിതറിയപ്പെടുന്നത്. തുടർന്ന് ആറ് മുതൽ ഏഴ് ആഴ്ച പ്രായമെത്തുമ്പോൾ ആദ്യ പ്രതിരോധ കുത്തിവെയ്പ്പ് നൽകണം.
പിന്നീട് പന്ത്രണ്ട് ആഴ്ച പ്രായമെത്തുമ്പോൾ ബൂസ്റ്റർ കുത്തിവെയ്പ്പ് നൽകാൻ മറക്കരുത്. കനൈൻ ഡിസ്റ്റംപർ, പാർവ്വോ തുടങ്ങിയ സാംക്രമിക രോഗങ്ങൾ സ്ഥിരമായി കാണപ്പെടുന്ന പ്രദേശമാണെങ്കിൽ ഒമ്പതാം ആഴ്ചയിൽ ഒരു കുത്തിവെയ്പ് കൂടി നൽകാം. പിന്നീട് വർഷാവർഷം കുത്തിവെയ്പ്പ് ആവർത്തിക്കണം. സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിന് മുൻപായി നായ്ക്കൾക്ക് വിരമരുന്ന് നൽകാൻ മറക്കരുത്.
പൂച്ചകളെ ഡിസ്റ്റംപർ രോഗം ബാധിക്കുമോ?
പൂച്ചകളെയും ഡിസ്റ്റംപർ രോഗം ബാധിക്കും, ഫെലൈൻ ഡിസ്റ്റംപർ രോഗം എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ നാട്ടിൽ പൂച്ചകളിൽ വ്യാപകമായി കാണപ്പെടുന്ന സാംക്രമിക രോഗങ്ങളിലൊന്നാണ് ഫെലൈൻ ഡിസ്റ്റംപർ. രോഗബാധയേറ്റ പൂച്ചകളിൽ മരണനിരക്ക് 70 ശതമാനം വരെയാണ്. പേരിൽ സമാനതയുണ്ടെങ്കിലും നായ്ക്കളിൽ രോഗമുണ്ടാക്കുന്ന വൈറസുകളല്ല. പൂച്ചകളിൽ രോഗമുണ്ടാക്കുന്നത്. വൈറസുകൾ ശ്വേത രക്താണുക്കളെ വലിയ തോതിൽ നശിപ്പിക്കുന്നതിനാൽ പാൻലൂക്കോപിനിയ എന്നും രോഗമറിയപ്പെടുന്നു.
രണ്ട് മുതൽ ആറ് മാസത്തിനിടയിൽ പ്രായമുള്ള പൂച്ചക്കുട്ടികളിലാണ് രോഗസാധ്യത കൂടുതൽ.
പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത പൂച്ചകളെയും രോഗം കൂടുതലായി ബാധിക്കും. രോഗകാരികളായ പാൻലൂക്കോപീനിയ വൈറസുകൾക്ക് ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് വർഷങ്ങളോളം രോഗാണു മലിനമായ സാഹചര്യങ്ങളിൽ നിലനിൽക്കാനള്ള ശേഷിയുണ്ട്. രോഗബാധയേറ്റ മറ്റ് പൂച്ചകളുമായോ, രോഗാണു മലിനമായ സാഹചര്യങ്ങളുമായോ നേരിട്ടോ അല്ലാതയോ ഉള്ള സമ്പർക്കത്തിലുടെ രോഗം പകരാം.
ഭക്ഷണമെടുക്കാതിരിക്കൽ, ഉയർന്ന പനി, വായിൽ വ്രണങ്ങൾ, ക്ഷീണം, ശരീര തളർച്ച, എന്നിവയെല്ലാമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ. വൈറസുകൾ ശ്വസന വ്യൂഹത്തിലും ദഹനവ്യൂഹത്തിലുമെത്തുന്നതോടെ ശ്വാസതടസ്സം, ന്യൂമോണിയ, രൂക്ഷഗന്ധത്തോടു കൂടിയ രക്തം കലർന്ന വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം, വിളർച്ച, തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവും. ഗർഭിണികളായ പൂച്ചകളുടെ ഗർഭമലസാനും ഇടയുണ്ട്. ആറ് മുതൽ എട്ട് ആഴ്ച പ്രായമെത്തുമ്പോൾ ഫെലൈൻ ഡിസ്റ്റംപറിനെതിരെ പൂച്ചകൾക്ക് ആദ്യ പ്രതിരോധ കുത്തിവെയ്പ്പ്് നൽകാം. രണ്ടാഴ്ചകൾക്ക് ശേഷം ബൂസ്റ്റർ കുത്തിവെയ്പ്പ്് പിന്നീട് വർഷാവർഷം ആവർത്തിക്കുകയും ചെയ്യണം.
Content Highlights:Canine Distemper Virus In Dogs