കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ബൊട്ടാണിക്കൽ ഗാർഡനിലെ അഗാവേ ചെടി പയ്യോളിയിൽ പുഷ്പിച്ചു. പരേതനായ മരച്ചാലിൽ പത്മശൈലത്തിൽ പത്മനാഭന്റെ വീട്ടുമുറ്റത്ത് പൂവിട്ട അഗാവേയാണ് കാഴ്ചക്കാരിൽ കൗതുകവും ജിജ്ഞാസയും ഉണർത്തുന്നത്. ഈ ചെടിയിൽ പൂവിട്ടിട്ട് രണ്ടാഴ്ചയിലധികമായി. വീട്ടുകാർ ഇതിന് സാധാരണയിൽക്കവിഞ്ഞ പ്രാധാന്യം കണ്ടതുമില്ല. ചെടിയുടെ പേരുപോലും അറിയില്ല.
എന്നാൽ ഇതിനിടെ അരനൂറ്റാണ്ടിന് ശേഷം പൂക്കാൻകാത്ത് 'മദ്യമരം' എന്ന 'മാതൃഭൂമി' വാർത്ത പത്മനാഭന്റെ മകൻ പ്രജീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് വായിച്ചപ്പോഴാണ് മുറ്റത്തെ ചെടിയുമായി സാദ്യശ്യമുള്ളതായി മനസ്സിലായത്. ഇതോടെ 'പത്മശൈല' ത്തിലെ പൂന്തോട്ടത്തിന് കുറച്ചുദിവസമായി നാട്ടുകാർ ബൊട്ടാണിക്കൽ ഗാർഡന്റെ പദവിയാണ് നൽകുന്നത്.
ചെടികളിൽ തത്പരനായ പത്മനാഭൻ പതിമ്മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ ചെടി നട്ടത്. കൈതച്ചക്കയുടെ ചെടിപോലെയാണ് ഇത്. പൂവിടുന്നതിന് മുമ്പ് ഇതിന്റെ നടുവിൽനിന്ന് രണ്ടരമീറ്ററോളം ഉയരത്തിൽ കൂമ്പ് വളർന്ന് വന്നു. അതിന് മുകളിലാണ് നിരനിരയായി പൂവ് ഉണ്ടായത്. കാര്യമായ സുഗന്ധമൊന്നും പൂവിനില്ല. കൂമ്പ് വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ട് ഒരുമാസമായി. പിന്നീട് പുറമേക്ക് വളർന്നത് പെട്ടെന്നായിരുന്നു.
പൂവ് ഉണങ്ങി വീഴുന്നതോടെ അഗാവേ ചെടിയും നശിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇതോടൊപ്പം പുതിയ തൈ വളരുകയും ചെയ്യുമത്രേ. ബൊട്ടാണിക്കൽ ഗാർഡനിലുള്ള അഗാവേ ചെടി 57 വർഷം മുമ്പ് നട്ടതാണെന്ന് പറയുന്നു.
പൂവിടാനുള്ള കൂമ്പ് വളർന്നുകൊണ്ടിരിക്കുന്നതിനാൽ ചെടിയുള്ള ചില്ലുകൂടിന്റെ മേൽക്കൂര മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. മെക്സിക്കൻ മദ്യം ടെക്കിലയുടെ ഉത്പാദനത്തിന് അഗാവേ ചെടിയാണ് ഉപയോഗിച്ചുവരുന്നത്. മദ്യനിർമാണത്തിനായി അവിടെ വ്യാപകമായി ഇത് കൃഷിചെയ്തു വരുന്നുമുണ്ട്.
Content Highlights:Agave Plant In Payyoli at Kozhikode District