Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പത്തനംതിട്ടയുടെ ഭൂപടത്തിൽ ‘കൃഷിക്ക് കോട്ടം’; കൃഷിഭൂമി വിസ്‌തൃതിയിൽ വൻ ഇടിവ് പത്തനംതിട്ടയുടെ ഭൂപടത്തിൽ ‘കൃഷിക്ക് കോട്ടം’; കൃഷിഭൂമി വിസ്‌തൃതിയിൽ വൻ ഇടിവ്

$
0
0
മണ്ണിനെ പൊന്നാക്കിയ ചരിത്രമുള്ള ജില്ലയിൽ കൃഷിഭൂമിയുടെ വിസ്തൃതിയിൽ വൻ കുറവ്. കൃഷിഭൂമിയുടെ വിസ്തൃതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുറഞ്ഞത് 28.73 ശതമാനമാണ്.

സംസ്ഥാനത്ത് കണ്ണൂരും തൃശ്ശൂരും കഴിഞ്ഞാൽ കൃഷിഭൂമിയിൽ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. തെങ്ങും നെല്ലും റബ്ബറും വാഴയുമൊക്കെ നിറഞ്ഞതായിരുന്നു ജില്ലയുടെ കാർഷിക ഭൂപടം.

1995-96 കാലയളവിൽ 90,344 ഹെക്ടറായിരുന്നു ജില്ലയിലെ കൃഷിഭൂമി. 2015-16 കാലയളവിലെ സർക്കാർ കണക്കെടുപ്പിൽ ശേഷിക്കുന്ന കൃഷിഭൂമിയുടെ വിസ്തൃതി 64,391.38 ഹെക്ടർ മാത്രമാണ്.

2011-16 കാലയളവിൽ മൂന്നര ശതമാനം കൃഷിയിടങ്ങൾ മാഞ്ഞുപോയി. മലയോരപ്രദേശമായ ജില്ലയിൽ വാണിജ്യസമുച്ചയങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിയെന്നതും ശ്രദ്ധേയമാണ്. കാർഷികവിളകളുടെ വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവും കർഷകരെ കൃഷിയിൽനിന്ന് പിന്നോട്ടടിച്ചിട്ടുണ്ട്.

കൈവശാനുഭവഭൂമിയിലും കുറവ്

കൈവശാനുഭവഭൂമിയുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഉടമകളായ പുരുഷന്മാരുടെ എണ്ണത്തിൽ 6.22 ശതമാനമാണ് കുറവ്. കൂട്ട് കൈവശാനുഭവഭൂമി, സ്ഥാപന കെവശാനുഭവഭൂമി എന്നിവയിൽ നേരിയ വർധനയുണ്ടായി.

സാമൂഹിക പ്രവർത്തകസംഘങ്ങൾ മുഖേന തരിശുഭൂമികളിൽ കൃഷി നടത്തുന്നതാണ് കൂട്ട് കൈവശാനുഭവഭൂമിയുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയത്.

Content Highlights:Agriculture Land In Pathanamthitta

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>