Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുരുമുളക് കൊടിയുടെ ഇലകളില്‍ കാണുന്ന തുരുമ്പുപോലുള്ള പാടുകള്‍ മാറാന്‍കുരുമുളക് കൊടിയുടെ ഇലകളില്‍ കാണുന്ന തുരുമ്പുപോലുള്ള പാടുകള്‍ മാറാന്‍

$
0
0
കുരുമുളകുകൊടിയുടെ ഇലകളിൽ തുരുമ്പുപോലെ പാടുകൾ കാണുന്നു. വെളുത്ത പാടുകൾ ക്രമേണ ചുവന്ന നിറമാകുന്നു. ഇത് എന്തു രോഗമാണ്? പ്രതിവിധി നിർദേശിക്കാമോ? - വേണുഗോപാൽ, കോഴിക്കോട്

ഒരുതരം ഇലപ്പുള്ളി രോഗമാണിത്. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത, വായുസഞ്ചാരം ഇല്ലാത്ത കുരുമുളകു തോട്ടങ്ങളിലാണിത് കാണുന്നത്. അനാവശ്യമായി വളരുന്ന മരങ്ങളുടെ ശിഖരങ്ങളും മറ്റും നീക്കി തോട്ടത്തിൽ തണൽ കുറയ്ക്കുകയാണ് വേണ്ടത്.

ഒപ്പം രോഗബാധ കാട്ടുന്ന കൊടിയുടെ ചുവട്ടിൽ കൂടിക്കിടക്കുന്ന ഇലകൾ മാറ്റുക. തോട്ടം വൃത്തിയാക്കുക. രോഗം വ്യാപിക്കാതിരിക്കാൻ ഇത് സഹായിക്കും. കൊടിച്ചുവട്ടിലും മറ്റും പൊഴിഞ്ഞുവീണ് കൂടിക്കിടക്കുന്ന ഇലകളിൽ ആൽഗ വളരും. രോഗബാധകണ്ടാൽ ഇലകളിൽ വെള്ളം ഒഴിക്കാതിരിക്കുക. തടം നനയ്ക്കുക.

പരിഹാരം: ഇലകൾ തിങ്ങിഞെരുങ്ങി വളരുന്നതൊഴിവാക്കുക. തടത്തിൽ വെള്ളം കെട്ടാതെ നോക്കുക. കൊടികൾക്കിടയിൽ സ്വതന്ത്ര വായുസഞ്ചാരം ഉറപ്പാക്കുക. കേടായ ഭാഗങ്ങൾ നീക്കുക. ഒരു ശതമാനം ബോർഡോമിശ്രിതം രണ്ട്-മൂന്ന് ആഴ്ച ഇടവിട്ട് തുടരെ തളിക്കുക. കൊടികൾക്ക് കൃത്യമായ രാസവളപ്രയോഗം നടത്തുക.

Content Highlights: Black Pepper plant diseases, symptoms and care

Viewing all articles
Browse latest Browse all 2897

Trending Articles