2020 റാബി സീസണിൽ കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും ഡിസംബർ 31 വരെ ചേരാം. പദ്ധതികളിൽ ഇനിയും അംഗമാകാത്ത കർഷകർ 31-നുമുമ്പായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ, അംഗീകൃത മൈക്രോ ഇൻഷുറൻസ് ഏജന്റുകൾ/ബ്രോക്കിങ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി/പാട്ടച്ചീട്ട് എന്നിവയുടെ കോപ്പികളും നൽകണം. കർഷകന് നേരിട്ട് www.pmfby.gov.in വഴിയും ചേരാം. വിജ്ഞാപിത വിളകൾക്ക് വായ്പയെടുത്തിട്ടുള്ള കർഷകരെ അതത് ബാങ്കുകൾക്ക് പദ്ധതിയിൽ ചേർക്കാവുന്നതാണ്. ഇതിനായി പ്രത്യേകം അപേക്ഷാഫോറം സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അതത് കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജ്യണൽ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് റീജ്യണൽ മാനേജർ അറിയിച്ചു. ടോൾഫ്രീ നമ്പർ: 1800-425-7064
അടിസ്ഥാനവില ആനുകൂല്യം
തിരഞ്ഞെടുത്ത 16 ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില ആനുകൂല്യത്തിന് നിലവിലുള്ള വിളകൾക്ക് ഇളവുകളോടെ അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി കൃഷി ഡയറക്ടർ അറിയിച്ചു. നിലവിൽ കൃഷിചെയ്തിട്ടുള്ള നിർദിഷ്ട പ്രായപരിധി കഴിഞ്ഞ വിളകൾക്കാണ് ഈ സമയപരിധി. പച്ചക്കറികൾ നട്ട് 30 ദിവസംവരെയും വാഴ, മരച്ചീനി, പൈനാപ്പിൾ എന്നിവയ്ക്ക് നട്ട് 90 ദിവസംവരെയും ഡിസംബർ 31-നു ശേഷവും കർഷകർക്ക് അപേക്ഷിക്കാം.
കർഷക ഉത്പാദക സംഘടനകൾ രൂപവത്കരിക്കൽ
പുതിയ കർഷക ഉത്പാദക സംഘടനകൾ രൂപവത്കരിക്കുന്നതിനും നിലവിലുള്ള കർഷക ഉത്പാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.sfackerala.org സന്ദർശിക്കുകയോ 0471- 2742110 എന്ന നമ്പറിലോ, 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ, sfackerala.agri@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
Content Highlights: Crop Insurance, Pradhan Mantri Fasal Bima Yojana to Cover Damage caused by Wildlife