ഒരുപ്രാവശ്യത്തെ കൃഷികഴിഞ്ഞ് വീണ്ടും കൃഷിയിറക്കുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രോബാഗ് പച്ചക്കറികൃഷി പരാജയമാകും.തുടർച്ചയായി ഒരേ വിളതന്നെ ഒരു ഗ്രോബാഗിൽ കൃഷിചെയ്യരുത്. ആദ്യത്തെ പ്രാവശ്യം വെണ്ടയാണ് നട്ടതെങ്കിൽ, അത് വമ്പൻ ഹിറ്റാണെങ്കിൽക്കൂടി ഒന്ന് മാറ്റിപ്പിടിക്കുന്നതാണ് നല്ലത്.
ഏതു പച്ചക്കറിക്കുശേഷവും പയർ നടുന്നത് മണ്ണിലുള്ള നൈട്രജന്റെ അളവും ഗുണവും കൂട്ടുന്നതിന് സഹായിക്കും. ആദ്യത്തെ പ്രാവശ്യം ജൈവവളം ചേർത്തിട്ടുണ്ടെന്നുകരുതി അടുത്ത വിളയ്ക്ക് ജൈവവളം ഒഴിവാക്കാമെന്ന് കരുതരുത്. ഓരോ പ്രാവശ്യം പച്ചക്കറി നടുന്നതിന് രണ്ടാഴ്ചമുമ്പായി മണ്ണ് നന്നായി നനച്ച് 50 ഗ്രാമെങ്കിലും പൊടിഞ്ഞ കുമ്മായം ചേർത്ത് ഇളക്കിക്കൊടുക്കണം.
കുമ്മായം ചേർത്ത് പത്തു ദിവസത്തിനുശേഷം ജൈവവളം ചേർക്കാം. സ്വന്തമായി തയ്യാറാക്കാവുന്ന മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ ചാണകപ്പൊടിയോ പൊടിഞ്ഞ ആട്ടിൻകാട്ടമോ ജൈവവളമാക്കുന്നതാണ് നല്ലത്. 20 കിലോഗ്രാം പൊടിഞ്ഞ ജൈവവളത്തിന് ഒരു കിലോഗ്രാം സ്യൂഡോമോണസ് പുട്ടിന്റെ നനവിൽ മിക്സ് ചെയ്ത് ചേർത്തുകൊടുത്താൽ കുമിൾ രോഗങ്ങളിൽനിന്നും പച്ചക്കറിയെ രക്ഷിച്ചെടുക്കാം. ശീമക്കൊന്ന ഇലകൊണ്ട് പുതയിടാനും മറക്കരുത്.
ഗ്രോബാഗിലേക്ക് 50 ഗ്രാം എല്ലുപൊടി ആദ്യംതന്നെ ചേർത്തുകൊടുക്കുന്നത് വേരുവളർച്ച ത്വരപ്പെടുത്തും. ചീര, വഴുതന, പച്ചമുളക് പോലെ പറിച്ചുനടുന്ന തൈകൾ 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർനേരം മുക്കിവെച്ചതിനുശേഷം നടാൻ ശ്രദ്ധിക്കണം. ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളി ഊറ്റിയെടുത്ത് ആഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് വളർച്ച കൂട്ടും. കീടബാധ പ്രതിരോധിക്കുന്നതിനായി 5 മില്ലി വേപ്പെണ്ണയും 2 ഗ്രാം ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പത്തു ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കാം.
പപ്പായ തളിരില 50 ഗ്രാം 200 മില്ലി വെള്ളത്തിൽ അരച്ചുചേർത്ത് തളിച്ചുകൊടുക്കുന്നതും ഗുണം ചെയ്യും. ചാണകപ്പൊടി 10 കിലോ ഗ്രാമിനൊപ്പം അരകിലോ റോക്ക് ഫോസ്ഫേറ്റും 100 ഗ്രാം ബോക്സറും നന്നായി യോജിപ്പിച്ച് പത്ത് ദിവസത്തിലൊരിക്കൽ ഓരോ ഗ്രോബാഗിനും അരകിലോ ഗ്രാം എന്നതോതിൽ മേൽവളമായി ചേർത്തുകൊടുക്കാം. രണ്ടു പ്രാവശ്യം പച്ചക്കറികൃഷിക്കുശേഷം മണ്ണ് മുഴുവൻ മാറ്റി പുതിയ പോട്ടിങ് മിശ്രിതമുണ്ടാക്കി ഗ്രോബാഗ് നിറയ്ക്കണം. മണ്ണ് സൂര്യതാപീകരണം വഴി സംശുദ്ധമാക്കിയെടുത്ത് ഉപയോഗിച്ചാൽ കീടരോഗങ്ങളിൽനിന്നും ഒരുപരിധിവരെ രക്ഷനേടാം.
ദിവസവും ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന രീതിയിൽ നനയ്ക്കുകയോ തുള്ളിനനയിട്ടുകൊടുക്കുകയോ ചെയ്യാം. തുള്ളിനന തന്നെയാണ് ഗ്രോബാഗ് കൃഷിക്ക് ഏറ്റവും അനുയോജ്യം. ചെടിയുടെ വേരുപടലത്തിൽതന്നെ വെള്ളമെത്തുന്നുവെന്നതും ഗ്രോബാഗിലെ മണ്ണും പോഷകമൂലകങ്ങളും തെറിച്ചു നഷ്ടപ്പെടുന്നില്ല എന്നതും വെള്ളം ആവശ്യത്തിലധികമാകാതെ ക്രമപ്പെടുത്തുന്നുവെന്നതും നേട്ടങ്ങൾ. ടെറസിലെ പച്ചക്കറി കൃഷിയിൽ തുള്ളിനന ഉപയോഗിക്കുകയാണെങ്കിൽ വെള്ളം ഒലിച്ചിറങ്ങി ടെറസ് കേടാകാതെ സംരക്ഷിക്കാമെന്ന അധിക നേട്ടവുമുണ്ട്.
സാമ്പത്തിക ആനുകൂല്യം
സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറികൃഷി വികസന പദ്ധതിയിൽ ഗ്രോബാഗിനും തുള്ളിനനയ്ക്കും സാമ്പത്തിക ആനുകൂല്യം നൽകുന്നു. തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.
Content Highlights:Technique of household farming and Grow bag farming