വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിൻതോപ്പിലുമെല്ലാം ആദായകരമായി വളർത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. 75 സെന്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ 6-7 മീറ്റർ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി നടുമ്പോഴത്തെ കാര്യമാണ്. മേൽമണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി പാതി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂൺ-ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേർക്കണം.
ആദ്യവർഷം 40 ഗ്രാം യൂറിയ, 110 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 80 ഗ്രാം പൊട്ടാഷ് വളം എന്നത് വർഷംതോറും വർധിപ്പിച്ച് 15 വർഷം പ്രായമായ ചെടിക്ക് 600 ഗ്രാം യൂറിയ, 1560 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1250 ഗ്രാം പൊട്ടാഷ് വളം എന്ന ക്രമത്തിലാക്കണം.
ജൈവവളം മെയ്-ജൂൺ മാസവും രാസവളം രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണിലും സപ്തംബർ മാസവുമായി ഒരു മീറ്റർ വലയത്തിലെടുത്ത ആഴം കുറഞ്ഞ ചാലുകളിൽ ഇട്ട് മണ്ണിളക്കിച്ചേർക്കണം. തെങ്ങ്, മാവ്, പ്ലാവ് , വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയിൽ ഇടവിളയായി ഗ്രാമ്പൂ വളർത്താം. ഹൈറേഞ്ച് മേഖലകളിലെ വീട്ടുവളപ്പിൽ കാപ്പി,കുരുമുളക് എന്നിവയോടൊപ്പം ഗ്രാമ്പൂ ഇടവിളയാക്കുന്നു. ഗ്രാമ്പൂ വളരുന്ന പരിസരം സദാ തണുപ്പും ഈർപ്പവുമുള്ള സൂക്ഷ്മ കാലാവസ്ഥയാക്കി നിലനിർത്താൻ വാഴ ഇടവിളയായി വളർത്താൻ ശുപാർശ ചെയ്യാറുമുണ്ട്. ചില സ്ഥലങ്ങളിൽ ശീമക്കൊന്ന തന്നെ വളർത്തി ഇവയ്ക്ക് തണൽ നൽകാനും ശ്രമിക്കാറുണ്ട്.
കൊമ്പുണക്കവും പൂമൊട്ടു കൊഴിയലും ഗ്രാമ്പൂമരത്തിൽ ചിലപ്പോൾ കാണാറുണ്ട്. ഇത് കുമിൾരോഗമാണ്. 1 % വീര്യമുള്ള ബോർഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാൽ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങൾക്കിടയിൽ കളകൾ വളരാൻ അനുവദിക്കാതെയും നോക്കുക. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7-8 വർഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക. സമതലപ്രദേശത്ത് സപ്തംബർ-ഒക്ടോബർ മാസവും ഹൈറേഞ്ചുകളിൽ ഡിസംബർ-ജനവരിയുമാണ് ഗ്രാമ്പൂവിന്റെ പൂക്കാലം. പൂർണമായും തുറക്കാത്ത പൂമൊട്ടുകൾ ഉരുണ്ടു തുടുത്തിരിക്കുമ്പോൾത്തന്നെ വിളവെടുക്കണം. ഇവ പിന്നീട് ഉണക്കി സൂക്ഷിക്കാം. ഉണക്കിയ ഗ്രാമ്പൂവിന് ഗ്രാമ്പൂമൊട്ടിന്റെ മൂന്നിലൊരു ഭാഗം തൂക്കമേ കാണുകയുള്ളു. ഏകദേശം 11,000 മുതൽ 15,000 മൊട്ടുവരെ വേണം ഒരു കിലോ തൂങ്ങാൻ.
Content highlights: Clove, Agriculture, Organic farming, Compost,