Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനംതെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം

$
0
0
ദീർഘകാല വിളയായ തെങ്ങിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ സംഭവിക്കുന്ന കോട്ടങ്ങൾ പിന്നീടൊരിക്കലും നികത്താൻ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ ശ്രദ്ധ കുറഞ്ഞാൽ വളർച്ചയും കുറയും. അതിൽ ഏറ്റവും പ്രധാനം നടാനായി ഗുണമേൻമയുള്ള തെങ്ങിൻതൈകൾ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ ആദ്യത്തെ 5 വർഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമർഹിക്കുന്നു.

ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങൾ

നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തിൽ വളരുന്ന, കരുത്തുള്ള തൈകൾ

ധാരാളം വേരുകളും ഒരു വർഷം പ്രായമാകുമ്പോൾ 6-8 ഓലകളും

ഓലക്കാലുകൾ നേരത്തെ വിടർന്നവ
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങൾ

ഒരു തവാരണയിൽ ഏതാണ്ട് 65% തൈകൾ മികച്ച ഗുണങ്ങൾ പ്രകടിപ്പിക്കുന്നവയായിരിക്കും

തൈകൾ ഇളക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നഴ്സറിയിൽ നിന്നും തൈകൾ മൺവെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂർവം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയിൽ തൈകളുടെ ഓലകളിൽ പിടിച്ച് വലിച്ച് പിഴുതെടുക്കാൻ ശ്രമിക്കരുത്. നഴ്സറിയിൽ നിന്നും ഇളക്കുന്ന തൈകൾ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം തൈകൾ 7 ദിവസം വരെ തണലിൽ സൂക്ഷിക്കാം. ഈ അവസരത്തിൽ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാൽ മുൻകരുതൽ എടുക്കണം.

കൃഷിയിടം ഒരുക്കൽ

നല്ല നീർവാർച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്. ചെരിവുള്ള പ്രദേശങ്ങളിൽ മണ്ണ്-ജല സംരക്ഷണ മാർഗങ്ങൾ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കിൽ കൂനകൾ ഉണ്ടാക്കി വേണം തൈകൾ നടേണ്ടത്. തൈകൾ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകൾക്ക് ചുറ്റുമിട്ട് തറ ഉയർത്തേണ്ടതാണ്.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകൽ പ്രദേശങ്ങളിൽ 1.2 x1.2 x1.2 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു. ചെങ്കൽ പ്രദേശങ്ങളിൽ തൈകൾ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടുന്ന സമയം

സാധാരണയായി മെയ്-ജൂൺ മാസങ്ങളിൽ തൈകൾ നടാം. എന്നാൽ നനയ്ക്കാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകൾ നടുകയാണെങ്കിൽ മഴയ്ക്ക് മുമ്പു തന്നെ തൈകൾ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവർഷത്തിൽ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാൽപോലും തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ മാസത്തിൽ നടുന്നതാണ് നല്ലത്.

നടീൽ അകലം

തൈകൾ തമ്മിൽ നിശ്ചിത അകലം നൽകേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങൾക്ക് ശുപാർശ ചെയ്തിട്ടുള്ളഅകലം 7.5 മീറ്ററാണ്. എന്നാൽ കുറിയ ഇനങ്ങൾ നടുമ്പോൾ തൈകൾ തമ്മിൽ 6.5-7.0 മീറ്റർ അകലം മതിയാകും.

തൈ നടുന്നതിന് മുമ്പ് മേൽ മണ്ണും ചാണകപ്പൊടിയും ചാരവും കലർന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.



ജൈവ സംപുഷ്ടീകരണം (ബയോ പ്രൈമിംഗ്)

തെങ്ങിൻ തൈകൾക്ക് ഭാവിയിൽ രോഗം വരാതിരിക്കാൻ ഉള്ള ഒരു പ്രതിരോധ നടപടിയാണ് ജൈവ സംപുഷ്ടീകരണം. ഇതിനായി സ്യൂഡോമൊണാസ് അല്ലെങ്കിൽ ബാസിലസ് 500 ഗ്രാം ജൈവവളവുമായി കൂട്ടിക്കലർത്തി നടുന്ന തൈകൾകക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായിരിക്കും.

തൈ നടുമ്പോൾ ഓലക്കവിളുകളിൽ മണ്ണ് വീഴാതെ നോക്കണം. കുഴിയിൽ തൈ വെച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.

തൈ തെങ്ങുകളുടെ പരിചരണം

തൈ തെങ്ങുകൾക്ക് ആദ്യത്തെ രണ്ട് മൂന്ന് വർഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നൽകണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയിൽ കെട്ടി നിർത്തുക. മഴ സമയത്ത് തൈക്കുഴിയിൽ വെള്ളം ഊർന്ന് കെട്ടി നിൽക്കാൻ ഇട നൽകാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനൽ മാസങ്ങളിൽ തണൽ മൽകുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകൾ.

വേനൽ മാസങ്ങളിൽ നാല് ദിവസം കൂടുമ്പോൾ 45 ലിറ്റർ വെള്ളം ഒഴിക്കണം. കുഴികളിൽ വളരുന്ന കളകൾ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വർഷം ഇങ്ങനെ ചെയ്യുമ്പോൾ തൈക്കുഴി വളർച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.

സംയോജിത വളപ്രയോഗം

ശരിയായ വളർച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകൾ നടുന്ന വർഷം തന്നെ വളപ്രയോഗം നടത്തണം. നട്ട മൂ്ന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. തെങ്ങിന് രാസവളം ചുരുങ്ങിയത് രമ്ട് തുല്യ തവണകളായി വീതിച്ചു നൽകുന്നതാണ് ഉചിതം. മെയ്-ജൂൺ മാസങ്ങളിൽ(കാലവർഷത്തിന് മുമ്പ്) ശുപാർശ ചെയ്തിട്ടുള്ള രാസവളത്തിന്റെ മൂന്നിൽ ഒരു ഭാഗം കുഴിയിൽ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണിൽ ഇളക്കി ചേർക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ (തുലാവർഷത്തിന് മുമ്പ്) ചെയ്യണം. ഈ സമയത്ത് 3-5 കി.ഗ്രാം ജൈവവളം, ആദ്യവർഷം 3 കി.ഗ്രാം, 2 ാം വർഷം 5 കി.ഗ്രാം, പിന്നീടുള്ള വർഷങ്ങളിൽ 10 കി.ഗ്രാം വീതവും കൂടി ചേർത്ത് കുഴിയുടെ ഉൾഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച രാസവളം ചേർക്കാം.

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളിൽ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പൻ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാൽ തൈകൾ പൂർണ്ണമായും നശിക്കാനിടവരും. അതിനാൽ ചെല്ലിക്ക് എതിരായ പരിപാലന മുറകൾ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാൻ മുൻകരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് തുല്യ അളവിൽ മണലും കൂട്ടിക്കലർത്തിയ മിശ്രിതം നാമ്പോലക്കവിളിൽ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളിൽ വച്ച് മണൽ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന്മാസത്തിലൊരിക്കൽ പാറ്റാഗുളിക മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. ഫെർട്ടറ/ഫിപ്രോണിൽ എന്ന കീടനാശിനി 3-5 ഗ്രാം സുഷിരങ്ങളിട്ട ചെറുപോളിത്തീൻ കവറുകളിലാക്കി ഓലക്കവളിൽ വെയ്ക്കുന്നതും ഫലപ്രദമാണ്.

കടപ്പാട്: ഇന്ത്യൻ നാളീകേര ജേർണൽ

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>